രവിമേലൂർ
മുരിങ്ങൂർ/മേലൂർ – ഏഴാറ്റുമുഖം റോഡിലെ അടിപ്പാത കവാടവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് 8 മണിയ്ക്ക് വീണ്ടും ,പണികൾ ആരംഭിക്കുകയും, (മേലൂർ പഞ്ചായത്ത് പ്രസിഡൻ്റും), MSസുനിത (വൈസ് പ്രസിഡൻ്റ്), പോളി പുളിക്കൻ , (ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ), സ : PP ബാബു, സ : N G സതീശ് കുമാർ, വാർഡ് മെമ്പർമാർ /സഖാക്കളായ, ബിപിൻ രാജ്,MS ബിജു, മേലൂർ രണ്ട് ലോക്കൽ കമ്മറ്റിയിലെയും / രാഷ്ട്രീയ സാമൂഹിക, പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. പ്രവൃത്തി നടത്തി കൊണ്ടിരുന്ന ജെ സി ബി യുടെ ബക്കറ്റിൽ കയറി ഇരുന്നാണ് അടിപ്പാത നിർമ്മാണം തടഞ്ഞത്, ഇപ്പോൾ നടക്കുന്ന അടിപ്പാത നിർമ്മാണത്തിൽ ഉയരം വളരെ കുറവാണെന്ന നിലപാടിൽ തന്നെയാണ് – പഞ്ചായത്തും, നാട്ടുകാരും – അടിപ്പാത നിർമ്മാണ പ്രവൃത്തിയിൽ ഒരു ടൂറിസ്റ്റ് ബസ്സിനു പോലും ഏഴാറ്റു മൂഖം – മേലൂർ റോഡിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കുകയില്ല . ഇതിൽ മാറ്റം വരുത്തി അടിപ്പാതയുടെ നിർമ്മാണത്തിൽ ഉയരം കൂട്ടണം എന്ന് തന്നെയാണ് പഞ്ചായത്ത് പ്രസിഡൻറും , മെമ്പർമാരും, രാഷ്ട്രീയ പ്രവർത്തകരും ഒന്നടങ്കം പറയുന്നത്!
ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷൻ കൂടിയാണ് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷൻ, യാതൊരുവിധ റോഡ് സുരക്ഷയുമില്ലാതെയാണ് ഇപ്പോഴത്തെ അടിപ്പാത നിർമ്മാണം – കേന്ദ്ര ഗവണ്മെൻ്റിൻ്റെ ശാസ്ത്രീയമല്ലാത്ത അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിൽ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതാണ്! കോടതി കേസ്സ് പരിഗണിച്ച് ഏപ്രിൽ 4-ാം തിയതിയിലേയ്ക്ക് മാറ്റി വച്ചിരിക്കയാണ് !കോടതി എടുത്ത തീരുമാനത്തെ കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ ധൃതി പിടിച്ചുള്ള അടിപ്പാത നിർമ്മാണം ! പ്രതിഷേധം വർദ്ധിപ്പിച്ചതിനാൽ -തൽക്കാലികമായി പണികൾ നിർത്തിവയ്ക്കുകയും, പിന്നീട് പോലീസ് എത്തി ചാലക്കുടി DYSP സുമേഷിൻ്റെയും, കൊരട്ടി SHO അമൃത് രംഗൻ്റെയും നേതൃത്വത്തിൽ ,വൻ പോലീസ് സന്നാഹത്തോടെ, രാത്രി 12.30 ന്, സമരക്കാരെ അറസ്റ്റ് ചെയ്ത് കേസ്സെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു!
Leave a Reply