ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ കാരണം സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോയി ജോലി ചെയ്യാന്‍ തൊഴിലാളികള്‍ വിമുഖത കാണിക്കുന്നു എന്ന് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്‍.
ചെന്നൈയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ മിസ്റ്റിക് സൗത്ത് ഗ്ലോബല്‍ ലിങ്കേജ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സുബ്രഹ്മണ്യന്‍ ഇന്ത്യക്കാരുടെ തൊഴില്‍ സംസ്‌കാരത്തെ വിമര്‍ശിച്ചത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. കാരണം കംഫോര്‍ട്ട് സോണില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അവര്‍ സ്വന്തം നാട്ടില്‍ നിന്ന് യാത്ര ചെയ്യാന്‍ മടിക്കുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍, ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയ സ്‌കീമുകള്‍ തൊഴിലാളി സമാഹരണത്തെ ബാധിച്ചക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്ന് മുതല്‍ 3.5 മടങ്ങ് വരെ ശമ്പളമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്നത്. അതുകൊണ്ടാണ് തൊഴിലാളികള്‍ മിഡില്‍ഈസ്റ്റിലേക്ക് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Reply