
പൊന്നാനി: ജനങ്ങൾക്ക് ആവശ്യമായ റേഷൻ ഭക്ഷ്യ ധാന്യം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി, തവനൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. റേഷൻ കാർഡിൽ ഏതെങ്കിലും ഒരാൾ മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ കാർഡ് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ബിപിഎൽ കാർഡ് എപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്ന പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു.
സൈദ്മുഹമ്മദ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി കെ ശിവരാമൻ,ടി കെ അഷ്‌റഫ്,ചന്ദ്രവല്ലി,സിദ്ധിഖ് പന്തവൂർ,പുരുഷോത്തമൻ മാസ്റ്റർ,പി ടി അബ്ദുൽ കാദർ,സുരേഷ് പൊല്പകാര,സുരേഷ് പുന്നക്കൽ,അഡ്വ :ജബ്ബാർ പവിത്രകുമാർ എന്നിവർ സംസാരിച്ചു
കോടതിപടിയിൽനിന്നും ആരംഭിച്ച പ്രകടനത്തിന് ജയപ്രകാശ്,നബീൽ ശ്രീജിത്,സുരേഷ് പാട്ടത്തിൽ,ലത്തീഫ് പൊന്നാനി,സുഭാഷ് പറയാനാട്ട് എന്നിവർ നേതൃത്വം
Leave a Reply