മലപ്പുറം: മതേതരകക്ഷികള്‍ രാഷ്ട്രീയ ഈഗോ മാറ്റിവച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചുവരാനുള്ള അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല എന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയറ്റ് മെമ്പർ സത്താർ പന്തല്ലൂർ
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറിയത് മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
മതേതരകക്ഷികള്‍ രാഷ്ട്രീയ ഈഗോ മാറ്റിവച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരാനുള്ള അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല. ഡല്‍ഹിയില്‍ അത്ര സ്വാധീനമില്ലാത്ത ഇടതുപാര്‍ട്ടികളും ബി.എസ്.പിയും എ.ഐ.എം.ഐ.എമ്മും കൂടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായിട്ടുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ചെറിയ വോട്ടുകള്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ പിന്നിലാകാനുള്ള കാരണം ഇത്തരത്തില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണെന്ന് വ്യക്തമാണ്.
ഇനി ഈ വര്‍ഷം ബിഹാറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷകക്ഷികള്‍ തയാറായാല്‍ മാത്രമെ ജനാധിപത്യ, മതേതര വിശ്വാസികള്‍ക്ക് ശുഭപ്രതീക്ഷയുണ്ടാകൂ. രാജ്യത്തെ ഏറ്റവും വലിയപ്രതിപക്ഷപാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് ആ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നും അദ്ദേഹം.

Leave a Reply