തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രജിന്‍ ജോസ് (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം.
വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോസിന്റെ മൃതദേഹം അടുക്കളയിലാണ് കിടന്നിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജോസിന്റെ മൃതദേഹം താത്രി തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു പ്രജിൻ. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങിയതിനെ തുടർന്ന് നാട്ടിലെത്തിയതെന്നാണ് വിവരം.
സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Leave a Reply