മകന്റെ മരണം അന്വേഷിക്കണം

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി മിഹിറിന്റെ പിതാവ്. മകന്റെ മരണത്തില്‍ സംശയമുണ്ടെന്നാണ് പരാതി. സ്‌കൂളില്‍ നിന്ന് ഫ്‌ലാറ്റില്‍ എത്തിയശേഷം എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കണം. മരണത്തിന് തൊട്ടുമുന്‍പ് ഫ്‌ലാറ്റില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

സ്‌കൂളില്‍ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞത് വിശ്വസിക്കാന്‍ ആകുന്നില്ല. മരിക്കുന്നതിന്റെ തൊട്ടു മുന്‍പത്തെ ദിവസവും അന്ന് രാത്രി സംസാരിക്കാമെന്ന് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും മിഹറിന്റെ പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

Leave a Reply

Your email address will not be published.