കൊച്ചി: കേരളത്തോട് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പുച്ഛമാണെന്ന്പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും പ്രസ്താവനയെന്ന് അത്രയേറെ അപക്വമാണ് ഇരുവരുടെയും പ്രസ്താവനകളെന്നും കേരളത്തോട് അവര്‍ക്ക് പുച്ഛമാണെന്നും സതീശന്‍ പറഞ്ഞു.
‘കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ സഹായം അനുവദിക്കാമെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ഇവരുടെ തറവാട്ടില്‍ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ല ഇതെന്നു ഓര്‍ക്കണം. സംസ്ഥാനം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് അത് തീരുമാനിക്കുന്നത്. എന്നാല്‍ ഇവരുടെ വാക്കുകള്‍ കേട്ടാല്‍ എന്തോ ഔദാര്യം തരുന്നതു പോലെയാണ്. തങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഇഷ്ടമുള്ളത്ര കൊടുക്കും, ഇല്ലെങ്കില്‍ ഇല്ല എന്നതാണ് മനോഭാവം’മെന്നും സതീശന്‍ പറഞ്ഞു.

Leave a Reply