കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നടി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ബിഎൻഎസ് 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി. വ്യവസായി ബോബി ചെമ്മണൂരിന്റെ അറസ്റ്റിന് ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.

Leave a Reply