മലയാറ്റൂർ: സാധാരണ ജനവിഭാഗത്തെ മറന്നുകൊണ്ടുള്ള ഭരണമാണ് ഇടത് പക്ഷത്തിൻ്റേത് എന്ന് ജനാധിപത്യ കേരള കോൺഗ്രസ്.
കേരള കോൺഗ്രസിൻ്റെ അടിസ്ഥാന തത്വം കർഷകന്റെയും കർഷക തൊഴിലാളികളുടെയും സംരക്ഷണമാണ്. എന്നാൽ ജന ജീവിതം പൊറുതിമുട്ടി കേരളം മുഴുവനും വന്യമൃഗശല്യം കൊണ്ടും ജീവിക്കാൻ പറ്റാ തായിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട കേരള കോൺഗ്രസ് വായ് തുറക്കുന്നില്ല. ഭരണകൂടത്തിൻ്റെ കൂടെ വായ്കൊത്തിയിരിക്കുന്ന ഭരണാധികാ രികളായി ഭരണപക്ഷത്തുള്ള കേരള കോൺഗ്രസ് മാറിയിരിക്കുന്നു. ഇത്രയും ജനങ്ങൾ വന്യമൃഗങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നതും കൃഷിനാശം ഉണ്ടായിട്ടും വന്യമൃഗങ്ങളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ വനംമന്ത്രി പുതിയ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നു. പരാതിയുമായി ചെല്ലുന്ന ജനങ്ങളുടെ മുന്നിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത് വനവും മൃഗങ്ങളും സംരക്ഷിക്കലാണ് ഞങ്ങളുടെ ഉത്തര വാദിത്വം, ജനങ്ങളെ സംരക്ഷിക്കലല്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ സംരക്ഷണം നൽകാൻ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്ന മന്ത്രി ജനങ്ങൾക്ക് വേണ്ടിയാണോ ഭരണം നടത്തുന്നത്.
സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും സദാമേലധ്യക്ഷൻമാരും ഒന്നടങ്കം പ്രതിഷേധിച്ചതുകൊണ്ട് ഈ നിയമം തൽക്കാലം മാറ്റിവെച്ച് നാട്ടിൽ മുഴുവനും അഴിമതിയും ക്രമക്കേടും ഗുണ്ടായിസവും നടമാടുന്നു. ഭരണാധികാരികൾക്കു് യാതൊരു അനക്കവുമില്ല.
ഈ സാഹചര്യത്തിൽ ഭരണകൂടത്തിൻ്റെ കൂടെ അടിമകളെപ്പോലെ ഓച്ഛാനിച്ച് നിൽക്കാൻ ഞങ്ങൾ തയ്യാറല്ല. ഇതുകൊണ്ട് തന്നെ മലയാറ്റൂർ മേഖലയിലെ ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം ജോസഫ് ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Leave a Reply