താനൂർ: താനൂർ മഞ്ഞളാംപടിയിൽ ക്വാർട്ടേഴ്സിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ അഞ്ചുടി സ്വദേശി അബ്ദുൽ റസാഖിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വരാത്തതിനാൽ ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴുള്ള അന്വേഷണത്തിലാണ് കച്ചവട സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്ന ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. അബ്ദുൾ റസാഖ് തിരൂർ ഗൾഫ് മാർക്കറ്റിലെ കച്ചവടക്കാരൻ ആണ്.
താനൂർ പോലീസും, നാട്ടുകാരും, ടിഡിആർഎഫ് വളണ്ടിയർമാരുടെ സഹായത്തോടെ മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Leave a Reply