![](https://meddlingmedia.com/wp-content/uploads/2025/01/1000068612-1024x517.jpg)
കല്പകഞ്ചേരി : വർത്തമാന കടലാസ് എന്ന ഓഡിയോ ബുള്ളറ്റിനിൽ വാർത്താ വായനയിലൂടെ ശ്രദ്ധേയമായ കല്പകഞ്ചേരി സി.പി. അരുണിമയെ ഇന്ത്യൻ വർത്തമാന പത്ര ദിനാചരണത്തിൽ എക്സലൻ്റ് എജ്യൂക്കേഷൻ ഫൗണ്ടേഷൻ ആദരിച്ചു.
മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രധാന പത്രങ്ങളിലെ പ്രധാന വാർത്തകൾ ദിവസവും ശ്രോതാക്കൾ ക്ക് എത്തിച്ചുകൊടുക്കുന്ന അരുണിമയുടെ ഓഡിയോ ബുള്ളറ്റിൻ ഒന്നര വർഷം പിന്നിടുന്നു.
ഈ പരിപാടി ഇന്ന് നാട്ടിലും ഗൾഫിലു മായി നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും എഫ് എം റേഡിയോയിലൂടെയും നൂറുക്ക ണക്കിന് ആളുകൾ എന്നും രാവിലെ കേട്ടുകൊണ്ടിരി ക്കുകയാണ്.
കല്ലിങ്ങൽ പറമ്പ് എം എസ് എം ഹയർ സെക്കൻ ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാർഥിനിയാണ് അരുണിമ. നൃത്തത്തിലും ചരിത്രരചന യിലും തത്‌പരയായ അരു ണിമ, ഗൈഡ്സ് രാജ്യ പുരസ്കാർ ടെ
സ്റ്റിലും, എസ് എസ് എൽ സി പരീക്ഷയലും മികച്ച നേട്ടം കൈവരിച്ചിട്ടിട്ടുണ്ട്.എക്സലൻ്റ് എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ അരുണിമയ്ക്ക് സമ്മാനിച്ചു.. ഇ.പി.എ. ലത്തീഫ്, എ.പി. ജമീല , സി.കെ.ലത്തീഫ് , കെ.എം. ഹനീഫ , ജലീൽ തൊട്ടി വളപ്പിൽ എന്നിവർ പങ്കെടുത്തു.
Leave a Reply