കണ്ണൂര്‍: മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി, മോര്‍ച്ചറിക്ക് മുൻപിലെത്തിയപ്പോൾ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു. പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് മരിച്ചെന്നു വിധിയെഴുതിയതിന് ശേഷം ഉയർത്തെഴുന്നേറ്റത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്.
മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു മരിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പവിത്രന് മരിച്ചെന്ന് പത്രവാര്‍ത്ത നല്‍കുകയും സംസ്കാരചടങ്ങുകള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു.

Leave a Reply