മലപ്പുറം:ഏറനാടിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ നേതാവ് ആയിരുന്നു ഇന്നലെ വിട പറഞ്ഞ മുൻ MLA മമ്മുണ്ണി ഹാജി.
സീതി ഹാജിക്ക് ശേഷം
ഏറനാട് ജനതയുടെ മനസ്സ് ഉൾക്കൊണ്ട് പ്രവർത്തിച്ച അപാര വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം.
ഒരു സാധാരണക്കാരനായി
നേതാക്കന്മാരുടെയും പ്രവർത്തകന്മാരുടെയും കൂടെ ഇഴകി ചേർന്ന് കൊണ്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
അദ്ദേഹം രണ്ടുതവണ കൊണ്ടോട്ടിമണ്ഡലത്തെ പ്രതികരിച്ചു കൊണ്ട്നിയമസഭയിൽ നിൽക്കുന്ന വേളയിലും മറ്റു എംഎൽഎമാരിൽ നിന്നും വ്യത്യസ്തനായി രുന്നു മമ്മുണ്ണി ഹാജി.
പ്രവർത്തകരുടെ ഏത് പ്രശ്നവും സ്വന്തം പ്രശ്നം പ്പോലെ ഏറ്റെടുത്ത് പ്രശ്നം പരിഹാരത്തിന് ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഏത് ജനകീയ വിഷയത്തിലും മുന്നിൽ നിന്നുകൊണ്ട് നേരിടുന്ന രീതിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഒരു ഏറനാട് സാധാരണക്കാരന്റെ എല്ലാ രീതിയും അദ്ദേഹത്തിൽ പ്രകടമായിരുന്നു.
തന്റെ മുമ്പിൽ വന്ന ഒരാളെയും അദ്ദേഹം നിരാശപ്പെട്ടു കൊണ്ട് മടക്കി അയച്ചിട്ടില്ല.
മണ്ഡലം മുസ്ലിം ലീഗിൻ്റെ അമരത്ത് നിന്നും നിയമസഭയിൽ
എത്തിയപ്പോഴും അദ്ദേഹം എളിമയോട് കൂടിയാണ് ജീവിതം മുന്നോട്ടു നയിച്ചത്.
വിനയത്തോടെ അല്ലാതെ അദ്ദേഹം പെരുമാറുന്നത് നമുക്ക് കാണാൻ സാധിക്കുമായിരുന്നില്ല.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മതപരമായ പ്രവർത്തനത്തിനും അദ്ദേഹം മാതൃകയായിരുന്നു.
മമ്മുണ്ണി ഹാജിയുടെ മരണം മുസ്ലിം ലീഗ് പാർട്ടിക്ക് മാത്രമല്ല സമൂഹത്തിന് തന്നെ തീരാ നഷ്ടമാണ്.

Leave a Reply