തിരൂർ : കേരള പ്രാദേശിക ചരിത്ര പഠനസമിതിയും താനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച താനൂർ ബ്ലോക്ക് ചരിത്ര ശില്പശാല കെഎം മല്ലിക താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൈനബ ചേനാത്ത് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് കെസി അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു . നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ഇസ്മായിൽ , കെകെ അബ്ദുൽ റസാഖ് ഹാജി ,കാസിം ചാവക്കാട് , പ്രൊഫസർ വി പി ബാബു, കെപിഒ റഹ്മത്തുല്ല, എന്നിവർ സംസാരിച്ചു . ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അൻവർ സാദത്ത്, നാജിറ അഷ്‌റഫ് , അബ്ദുൽബാരി, ഷാഫി വെട്ടം , വിവി വിശ്വനാഥൻ. പപ്പു മംഗലം, നൗഫൽ തിരുർ, പിസി മുഹമ്മദ്, ലക്ഷ്മിക്കുട്ടിയമ്മ, മുജീബ്, മുഹമ്മദ് കുട്ടി നരിപറമ്പ് എന്നിവർ സംസാരിച്ചു
Leave a Reply