തിരൂർ: ജനുവരി പതിനഞ്ച് പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് വേണ്ടി തുക സമാഹരിച്ച് മാതൃകയായി. രണ്ട് ദിവസം മുമ്പ് ഗ്രെയ്സ് ഭാരവാഹികൾ സ്കൂളിലെത്തി പാലിയേറ്റീവ് ദിനത്തിൻ്റെ നോട്ടീസ് നൽകുകയും അധ്യാപകർ അത് കുട്ടികളിലേക്ക് നൽകുകയും ചെയ്തു. വളരെ താൽപര്യത്തോടെയാണ് ഗ്രെയ്സ് സെൻ്ററിൻ്റെ കീഴിലുള്ള കിടപ്പിലായ രോഗികൾക്ക് സാന്ത്വനമായി വിദ്യാർത്ഥികൾ തുക സമാഹരിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും സമാഹരിച്ച തുക പ്രധാനാധ്യാപിക വി പി മീര മോൾ ടീച്ചർ ഗ്രെയ്സ് പാലിയേറ്റീവ് സെൻ്റർ ചെയർമാൻ ഹുസൈൻ തലക്കടത്തൂരിന് കൈമാറി. സ്റ്റാഫ് സെക്രട്ടറി പി സി സജികുമാർ , എം കെ. രമേശൻ , എം എ റഫീഖ് , എ പി മൊയ്തീൻ ഹാജി , ഹസൻ ഹുദവി എന്നിവർ സംബന്ധിച്ചു . ഫോട്ടോ അടിക്കുറിപ്പ്: പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി സമാഹരിച്ച തുക ഓവുങ്ങൽ സ്കൂൾ പ്രധാനാധ്യാപിക വി പി മീര മോൾ ഗ്രെയ്സ് പാലിയേറ്റീവ് ചെയർമാൻ ഹുസൈൻ തലക്കടത്തൂരിനെ ഏൽപിക്കുന്നു.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply