തിരുവൈരാണിക്കുളം: കിസാൻ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നട തുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ലഘുഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു.
ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധം പുറത്തേക്കുള്ള വഴിയുടെ ഇടതു വശത്തായാണ് ലഘുഭക്ഷണശാല ആരംഭിച്ചിട്ടുള്ളത്.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ഷബീർ അലിയും ഗ്രാമ പഞ്ചായത്ത് അംഗം ഷിജിത സന്തോഷും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. M K ജയകുമാർ, ജയശ്രീ രാധാകൃഷ്ണൻ ,K A പ്രസൂൺ കുമാർ, P U രാധാകൃഷ്ണൻ, A N മോഹനൻ, M S അശോകൻ, A മോഹൻകുമാർ, M K കലാധരൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply