ദുബായ് കെഎംസിസി ഓഫീസിൽ വെച്ച് ചേർന്ന നിരമരുതൂർ പഞ്ചായത്ത് കൌൺസിൽ മീറ്റ് ദുബായ് കെഎംസിസി
താനൂർ മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധിക്കിന്റെ ഖിറാഹത്തോടെ തുടങ്ങി മണ്ഡലം പ്രസിഡണ്ട് ഷൗക്കത്തലി സാഹിബ് ആദ്യക്ഷത വഹിക്കുകയും സീനിയർ അംഗം ഹംസഹാജി മാട്ടുമ്മൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു.തുടർന്ന് നടന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നിരീക്ഷകൻ, താനൂർ മണ്ഡലം സെക്രട്ടറി അനസ് താനാളൂർ അവതരിപ്പിച്ച പാനൽ ഐക്യഖണ്ടേനെ അംഗീകരിക്കുകയും പുതിയ കമ്മിറ്റി നിലവിൽ വരികയും ചെയ്തു.
പുതുതായി നിലവിൽ വന്ന കമ്മിറ്റി ക്ക് ആശംസ അറിയിച്ചു കൊണ്ട്
താനൂർ മണ്ഡലം മുൻ പ്രസിഡന്റ് സലീം ബാബു, സഹീർ എന്നിവരോടൊപ്പം മണ്ഡലം ജനറൽ സെക്രട്ടറി അമീർ താനൂർ, ട്രഷറർ മുബാറക്പൊന്മുണ്ടം ,ഷുക്കൂർ ഒഴുർ, റഹൂഫ് ചെറിയമുണ്ടം, നിഷാദ് താനാളൂർ , ബഷീർ കാരാട് എഎന്നിവരും ആശംസാപ്രസംഗം നടത്തി ദുബായ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അക്ബർ സാഹിബ് നന്ദി പറഞ്ഞുകൊണ്ട് ചടങ്ങുകൾക്ക് വിരാമമിട്ടു.
Leave a Reply