മേലാറ്റൂർ : മേലാറ്റൂർ ജനകീയസമിതി റോഡ് ഉപരോധിച്ച സംഭവത്തിൽ മുന്നൂറോളം ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. കുവാരക്കുണ്ട്, പാണ്ടിക്കാട്, മണ്ണാർക്കാട്, മേലാറ്റൂർ ബസ് സ്റ്റാൻഡ് എന്നീ ഭാഗത്തേക്കുള്ള വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സം സൃഷ്ടിക്കൽ, സംഘം ചേർന്ന് ലഹള നടത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി റോഡ് ഉപരോധം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
അഡ്വ. എ.കെ. മുസ്തഫ, ശശിധരൻ, മുജീബ് റഹ്‌മാൻ, അജിത് പ്രസാദ്, സൈനുദ്ദീൻ, സജീവ്, ഇക്ബാൽ, ത്വയ്യിബ്, രാമചന്ദ്രൻ, റഊഫ്, ഷാനവാസ്, മുസമ്മിൽ, മുൻഷിർ, ഉമ്മർ, ജലാലുദ്ദീൻ, സജീഷ് മാരാർ തുടങ്ങി കണ്ടാലറിയാവുന്ന മുന്നൂറോളം ആളുകളുടെ പേരിലാണ് കേസ്.

Leave a Reply

Your email address will not be published.