തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വിവിധ സേവനങ്ങള്‍ക്കായി ഒടുക്കിയ പണം തിരികെ നല്‍കുന്നതിന് റീഫണ്ട് സോഫ്റ്റ്‌വേര്‍ പുറത്തിറക്കി. ഒന്നിലധികം തവണ പണമടയ്ക്കുകയോ തെറ്റായി അടയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ ലഭിക്കാന്‍ ഭരണകാര്യാലയത്തിലെത്തി അപേക്ഷ നല്‍കേണ്ടിയിരുന്നു. ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഇപേമെന്റ് ലിങ്കിനോടൊപ്പം ഈ സേവനവും ലഭ്യമാകും. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് സോഫ്റ്റ്‌വേര്‍ സജ്ജമാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. ഗോഡ്‌വിൻ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിക്കറ്റ് സര്‍വകലാശാലയുടെ റീഫണ്ട് സോഫ്റ്റ്‌വേര്‍ ലോഞ്ചിങ് വൈസ് ചാന്‍സലര്‍ഡോ.പി.രവീന്ദ്രന്‍ നിര്‍വ ഹിക്കുന്നു
Leave a Reply