പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തുന്നത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾക്ക് പോലീസാണ് ഉത്തരവാദിയെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. രാത്രി സമയത്ത് നഗരസഭ പ്രദേശങ്ങളിലെ ചെറിയ റോഡുകളിലിരുന്ന് ദൂരെ സ്ഥലങ്ങളിൽ നിന്നും യുവാക്കളെത്തിയാണ് കഞ്ചാവ്, എംഡി എം എ തുടങ്ങിയ മാരക മയക്കുമരുന്ന് ഉപയോഗം നടത്തുന്നത്. പരാതി പറയുന്നതിന് ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചാൽ മിക്ക സമയത്തും ഫോൺ എടുക്കുകയില്ല. വിവരമറിയിച്ചാൽ തന്നെ വാഹനമില്ല, പോലീസില്ല, നോക്കട്ടെ എന്ന് മറുപടിയാണ് ലഭിക്കുന്നത്. പരിസരവാസികൾ ലഹരിമരുന്ന് ഉപയോഗം ചോദ്യം ചെയ്താൽ അക്രമം നടത്തുകയാണ് ചെയ്യുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുവേണ്ടി യുവാക്കൾ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളിൽ പ്രദേശവാസികൾക്ക് മനസ്സമാധാനത്തോടുകൂടി താമസിക്കുന്നതിനും, യാത്ര ചെയ്യുന്നതിനും ബുദ്ധിമുട്ടുന്നു. രാത്രികാലങ്ങളിൽ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി പരാതി ലഭിച്ചാൽ പോലീസ് പരിശോധന നടത്തി ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണുവാൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.