തിരൂർ : വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ പുല്ലൂരിലെ സി. മുഹമ്മദ് ഹാഷിമിനെ സൗഹൃദവേദി തിരൂർ ആദരിച്ചു. താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ പി.എ.എം .ഹാരിസ് ഹാ ഷിമിനെ ഷാൾ അണിയിക്കുകയും ഉപഹാരം കൈമാറുകയും കേഷ് അവാഡ് നൽകുകയും ചെയ്താണ് ആദരിച്ചത്.
പുല്ലൂർസ്വദേശിയായ ചേരിയത്ത് അബ്ദുൾ നിസാറിന്റെയും ഒഴൂർ വലിയ പീടിയേക്കൽ നജുമുന്നിസയുടെയും മകനാണ് ഹാഷിം. വാരണാക്കര മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ നിന്നും പ്രാഥമിക മതപഠനം പൂർത്തിയാക്കിയ ഹാഷിം വണ്ടൂർ സലഫിയ കോളേജിൽ രണ്ടുവർഷം പഠിച്ചാണ് ഖുർആൻ മനപ്പാഠമാക്കിയത്. മുആ വിയ എറണാകുളം, ബിലാൽ ജമ്മു കാശ്മീർ എന്നിവരായിരുന്നു ഉസ്താദുമാർ .ഇപ്പോൾ തിരൂർ ബോയ്സ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹാഷിം റമദാൻ മാസത്തിൽ പള്ളിയിൽ തറാവീഹ് നമസ്കാരം ഉൾപ്പെടെയുള്ളവക്ക് ഇമാമായി സേവനമനുഷ്ഠിക്കുന്നുണ്ട്. ആദരിക്കൽ ചടങ്ങിൽ സൗഹൃദവേദി തിരൂർ പ്രസിഡൻറ് കെ.പി.ഒ. റഹ്മത്തുല്ല അധ്യക്ഷതവഹിച്ചു പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻറ് ജോയിൻ ഡയറക്ടർ പി. എ. റഷീദ്, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, കെ. കെ. റസാക്ക് ഹാജി , ഗായകൻ ഫിറോസ് ബാബു, സമദ് പ്ലസന്റ്, ചിറക്കൽ ഉമ്മർ, മുനീർ കുറുമ്പടി, ഷിബി അക്ബർ അലി, മുജീബ് താനാളൂ ർ എന്നിവർ സംസാരിച്ചു
Leave a Reply