ഹെല്‍ത്ത് ഡെസ്‌ക്: സ്ത്രീകളിലെ ലൈംഗിക ഹോര്‍മാണാണ് ഈസ്ട്രജന്‍ എന്നു നമുക്കെല്ലാവര്‍ക്കുമറിയാം. ഇതു കൂടുതലുള്ളവരും കുറവുള്ളവരുമുണ്ട്. ഓരോരുത്തരുടെയും ജനിത വൈവിധ്യത്തിന്റെ ഫലമായാണ് കൂടുതലും കുറയുകയുമെല്ലാം ചെയ്യുന്നത്. സ്ത്രീകളിലെ സാധാരണ ലൈംഗിക, പ്രത്യുത്പാദന പ്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളാണ് ഈസ്ട്രജന്‍. അവയും ലൈംഗിക ഹോര്‍മോണുകളാണ്.
അഡ്രീനല്‍ ഗ്രന്ഥികളും കൊഴുപ്പ് കോശങ്ങളും ചെറിയ അളവില്‍ ഹോര്‍മോണുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും സ്ത്രീയുടെ അണ്ഡാശയങ്ങളാണ് മിക്ക ഈസ്ട്രജന്‍ ഹോര്‍മോണുകളും ഉണ്ടാക്കുന്നത്.
എന്നാല്‍ ഈസ്ട്രജന്റെ അളവ് കൂടുന്നത് ചില പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഒരു പഠനം പറയുന്നു. ഈസ്ട്രജന്റെ അളവ് കൂടുന്ന സ്ത്രീകള്‍ അമിതമായ മദ്യപ്രിയരാണെന്നാണ് പറയുന്നത്. ഈ ഹോര്‍മോണ്‍ കൂടിയാല്‍ സ്ത്രീകളെ അമിതമായി മദ്യപിക്കാന്‍ പ്രേരിപ്പിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ലൈംഗിക ഹോര്‍മോണിന്റെ അളവ് കൂടുതലുള്ള ദിവസങ്ങളില്‍ പെണ്‍ എലികള്‍ കൂടുതല്‍ കുടിക്കാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗവേഷകര്‍ മനുഷ്യരിലും ഇതുപോലെയുണ്ടാകുമെന്നു പറയുന്നത്.
നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഇങ്ങനെ ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. ശരീരത്തിലെ ഉയര്‍ന്ന ഈസ്ട്രജന്റെ അളവ് സ്ത്രീകളില്‍ അമിതമായി മദ്യപിക്കുന്ന സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.
അമിതമായ മദ്യപാനം മദ്യത്തിന്റെ ദോഷകരമായ ഫലങ്ങള്‍ തീവ്രമാക്കുമെന്നും പറയപ്പെടുന്നു, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ആരോഗ്യപരമായ ദൂഷ്യഫലങ്ങള്‍ക്ക് കൂടുതല്‍ ഉണ്ടാകുന്നതായും കണ്ടെത്തി.
Leave a Reply