കാലിക്കറ്റ്‌ യൂണി വേഴ്സിറ്റി വിദൂര – ഓൺലൈൻ വിദ്യാഭ്യാസ വിഭാഗം,ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സംഘടി പ്പിച്ച ഏകദിന സെമിനാൽ സിൻ ഡിക്കേറ്റംഗം പി പി പ്രദ്യുപ്നൻ ഉദ്ഘാടനം ചെയ്യുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കാലിക്കറ്റ്‌ യൂണി വേഴ്സിറ്റി വിദൂര – ഓൺലൈൻ വിദ്യാഭ്യാസ വിഭാഗം, ലോക അറ ബി ഭാഷാ ദിനത്തോടനുബന്ധിച്ച്
‘ആഗോള തൊഴിൽ സാധ്യതകൾ: അറബി ഭാഷ, നിർമിതബുദ്ധി, വിവർത്തനത്തിന്റെ ഭാവി’ എന്ന ശീർഷകത്തിൽ ഏകദിന സെമി നാർ സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. പി പി പ്രദ്യുപ്നൻ ഉത്ഘാടനം നിർവഹിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ പ്രൊഫ. സി ഡി രവികുമാർ അധ്യ ക്ഷനായി. നിർമിത ബുദ്ധിയുടെ കാലത്ത് അറബി ഭാഷ അനന്ത സാധ്യതകളുടെ വാതിലുകളാണ് പഠിതാക്കൾക്ക് മുന്നിൽ തുറക്കു ന്നതെന്നും കാലത്തോടൊപ്പം സഞ്ചരിക്കാൻ തയ്യാറുള്ളവർ ഇത് ഉപയോഗപ്പെടുത്തണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.


വിവിധ സെഷനുകളിലായി എ ഐ എ കോളേജ് കുനിയിൽ അദ്ധ്യാപകൻ ഡോ. മുഹമ്മദ്‌ ഫവാസ് കെ, എം യു എ കോളേജ് പുളിക്കൽ അദ്ധ്യാപകൻ ഡോ. മുഹമ്മദ്‌ അമാൻ, ജാമിയ ഇസ്ലാ മിയ ശാന്തപുരം അധ്യാപകൻ അബ്ദുൽ ഹഫീദ് നദ്‌വി എന്നി വർ വിഷയവതാരകാരായി. സി ഡി ഒ ഇ അധ്യാപകരായ ഡോ. മുബീനുൽ ഹഖ് സ്വാഗതവും ഡോ. ജുനൈദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.