അത് ല കാലിക്കറ്റിന് രണ്ടാം സ്ഥാനം.
വേലായുധൻ പി മൂ ന്നിയൂർ
തേഞ്ഞിപ്പലം:അഖിലേന്ത്യ അന്തർ സർവ്വകലാശാല അതിലറ്റിക്സി ൽ ചാമ്പ്യൻ ഷിപ്പിൽ പുരുഷ വി ഭാഗത്തിൽ കാലിക്കറ്റിന് രണ്ടാം സ്ഥാനം. ഐഡിയൽ കോളേജ് കടകശ്ശേരിയിലെ ഒന്നാം വർഷ ബി എ വിദ്യാർത്ഥി മുഹമ്മദ് മു ഹ്സിൻ ട്രിപ്പ്പിൾ ജംപിൽ 16.36 മീറ്ററിൽ സ്വർണ്ണവും ലോംഗ്ജം പിൽ7.55 മീറ്റർ താണ്ടി കൊണ്ട് വെങ്കല മേഡലും നേടി. 800 മീറ്റി ൽ സഹോദരങ്ങളായ ബിജോയ് റിജോയ് എന്നിവർ ഗോൾഡ് മേഡലും സിൽവർ മേഡലും നേടി. ബിജോയ് സെന്റ്. തോമസ് കോളേജ് തൃശ്ശൂരിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്, റിജോയ് ചിറ്റൂർ കോളേജിൽ പഠിക്കുന്നു. 110 മീറ്റർ ഹർഡിൽസിൽ ഇരി ങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായ വി പി റാഹിൽ സക്കീർ പുതിയ മീറ്റ് റെക്കോർ .ഡോടെ സ്വർണം നേടി. 2017ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തന്നെ താരമായിരുന്ന മെയ്മോൻ പൗലോസ് സ്ഥാപിച്ച 14.19 എന്നാ റെക്കോർഡാണ് 14.08 മിനിട്ടി ലേക്ക് താഴ്ത്തിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചത്. ഡിസ്കസ് ത്രോയിൽ സെന്റ് തോമസ് കോളജിലെ ര ണ്ടാംവർഷ വിദ്യാർഥിയായ അല ക്സ് പി തങ്കച്ചൻ എറിഞ്ഞിട്ടതു വലിയ ഒരു ചരിത്രമായിരുന്നു. ആദ്യമായാണ് കേരളത്തിൽ നിന്നും ഒരു അതിലേറ്റ് ത്രോയിൽ റെക്കോർഡ് സ്ഥാപിക്കുന്നത്. ഡിസ്കസ് ത്രോയിൽ 56.30 മീറ്റർ എറിഞ്ഞു കൊണ്ടാണ് അലക്സ് പി തങ്കച്ചൻ റെക്കോർഡിലേക്ക് തലയുയർത്തി നിന്നത്.
4X100 മീറ്റർ റിലേയിലും, 4 x400 മീറ്റർ റിലേയിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി വെള്ളി മെഡൽ നേടി. ക്രൈസ്റ്റ് കോളേജ് വിദ്യാർ ത്ഥി വി എസ് സെബാസ്റ്റ്യൻ ട്രിപ്പിൾ ജംപി ൽ വെങ്കല മെഡൽ നേടി. വനിതാ വിഭാഗത്തിൽ മേഴ്സി കോളേജിലെ എ അനാ മിക ഹെപ്താത്ലനിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി 5060 പോയിന്റു കൾ നേടിയാണ് അനാമികയുടെ നേട്ടം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അലേർട്ട് വിഭാഗം മാനേജർമാരാ
യി സെന്റ് തോമസ് കോളേജ് തൃശ്ശൂരിലെ കായിക വിഭാഗം മേധാവി ഡോ. ശ്രീജിത്ത് രാജ്, ഹെഡ് കോച്ച് ജയകുമാർ പി ബി, അജിത് അശോകൻ, സേവിയർ പൗലോസ്, ശ്രീനാഥ് കെ പി, മധു വനിതാ വിഭാഗം മാനേജർ ഡോ.കെ മായ എന്നിവരായിരുന്നു നേതൃത്വം നൽകിയത്.
അഖിലേന്ത്യ അന്തർ സർവ കലാശാല അത്ലറ്റിക് മീറ്റിൽ പുരു ഷ വിഭാഗം ചാമ്പ്യന്മാരായ കാലി ക്കറ്റ് സർവകലാശാല ടീം)
Leave a Reply