കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സി സോൺ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎനിർവ്വഹിക്കുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : ജനുവരി 19മുതൽ 23വരെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സി. സോൺ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മണിമുതൽ ആരം ഭിക്കും.10 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം.


സിസോൺ കലോത്സവത്തിനായി തയ്യാറാക്കിയ വെബ്സൈറ്റ് വഴി യാണ് രജിസ്ട്രേഷൻ പൂർത്തിയാ ക്കേണ്ടത്.ഓൺലൈൻ രജിസ്ട്രേ ഷന് ശേഷം ലഭിക്കുന്ന രണ്ട് പ്രിന്റ് ഔട്ടുകളിൽ ഒർജിനൽ അപേക്ഷ ക്കൊപ്പം യൂണിവേഴ്സിറ്റി യൂണി യൻ കൗൺസിലറും കോളേജ് പ്രിൻസിപ്പലും ഒപ്പും സീലും പതിച്ച് അതിനൊപ്പം SSLC ബുക്ക്‌,പരീക്ഷ ഹാൾ ടിക്കറ്റ് അല്ലെങ്കിൽ കോ ളേജ് ഐഡി കാർഡിന്റെ കോപ്പി എന്നിവയുടെ പകർപ്പ് വെച്ച് ജനുവരി 13നകം കൊണ്ടോട്ടി ഇ.എം. ഇ.എ കോളേജിലെ സി സോൺ സ്വാഗത സംഘം ഓഫീസിൽ എത്തിക്കേണ്ടതാണ്. ഫയലുകൾ സ്വാഗതസംഘം ഓഫീ സി ൽ എ ത്തിച്ചാൽ മാത്രമേ രജി സ്ട്രേഷൻപൂർത്തിയാവുകയുള്ളൂ.
രജിസ്ട്രേഷ ൻ ഉദ്ഘാടനം കൊ ണ്ടോട്ടി നിയോ ജ മണ്ഡലം എം. എൽ.എയും സ്വാഗത സംഘം ട്ര ഷറർ കൂടി യായ ടി.വി ഇബ്രാഹിം നിർവഹിച്ചു.സിൻഡിക്കേറ്റംഗം
ഡോ. പി എ റഷീദ് അഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ജനറ ൽ സെക്രട്ടറി സഫ്‌വാൻ പത്തിൽ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പി കെ മുബഷിർ, പ്രൊഫസർ കമലം എടത്തിൽ, കബീർ മുതുപറമ്പ്, വി എ വഹാബ്, കെ ഷാഹുൽ ഹമീദ്, കെ എം ഇസ്മായിൽ, ഡോ. മഷ്ഹൂർ, സിബി നിജാസ്, വസീം അഫ്രീൻ, അൻഷിദ് റഹ്മാൻ, എൻ കെ മുഹമ്മദ്‌ നിഷാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.