ഹെല്‍ത്ത് ഡെസ്‌ക്: ചായ കുടിക്കുന്നതു പോലും ഒരു ദുശീലമായി കാണുന്ന ചില അമിത ആരോഗ്യപ്രിയരുണ്ട്. പ്രത്യേകിച്ച് പ്രകൃതിയോടടുത്തു ജീവിക്കുന്നുവെന്നു പറഞ്ഞു ജീവിക്കുകയും പ്രകൃതിജീവനം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍. മലയാളി ചായ കുടിയ്ക്കാന്‍ തുടങ്ങിയത് ബ്രിട്ടിഷുകാര്‍ വന്നതിനു ശേഷമാകാം. എങ്കിലും കഴിഞ്ഞ കുറേ കാലങ്ങളായി മലയാളി തുടങ്ങുന്നത് ഒരു ചായയില്‍ നിന്നാണ്. എന്നാല്‍ പ്രസ്തുത ചായ വെറും രാവിലെത്തെ ഒരു റിഫ്രഷ്‌മെന്റല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു മരുന്നു കൂടിയാണ്. രോഗം വന്നു ചികിത്സിക്കുന്ന മരുന്നല്ല. പ്രതിരോധ മരുന്ന്. എന്തെന്നാല്‍ ക്യാന്‍സറിനെ തടയാന്‍ ചായയ്ക്കും കാപ്പിയ്ക്കും കഴിയുമെന്നു കണ്ടെത്തിയിരിക്കുന്നു ഒരു കൂട്ടം ഗവേഷകര്‍. പ്രത്യേകിച്ച് കഴുത്തിലും തലയിലും ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.

ചായയോ കാപ്പിയോ കുടിക്കുന്നത് വായയിലും തൊണ്ടയിലും ഉള്ള അര്‍ബുദങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ക്യാന്‍സറിനുള്ള സാധ്യത കുറവാണെന്ന് മുന്‍പും ചില പഠനങ്ങളുണ്ടായിരുന്നു. പ്രസ്തുത പഠനങ്ങളുടെ സാധ്യതയേറുകയാണ് പുതിയ പഠനങ്ങളിലൂടെ.
ദിവസേന 3-4 കപ്പ് കാപ്പി കുടിക്കുന്നത് തലയിലും കഴുത്തിലും ക്യാന്‍സറിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുന്നു, അതേസമയം ഒരു കപ്പ് ചായ കഴിക്കുന്നത് 9 ശതമാനം അപകടസാധ്യത കുറയ്ക്കുന്നതായും ക്യാന്‍സര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീന്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്ന് മുന്‍പു തന്നെ വിവിധ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്, ഇത് രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. മിതമായ അളവില്‍ കാപ്പി ആരോഗ്യകരമായ ദീര്‍ഘായുസ്സ് പ്രോത്സാഹിപ്പിക്കുമെന്നും അടുത്തിടെ നടത്തിയ മറ്റൊരു പഠനത്തിലും പറയുന്നുണ്ട്.
മറക്കരുതാത്തത് ഒന്നുണ്ട്. ചായ കുടിയ്ക്കുമ്പോള്‍ നല്ല മധുരത്തില്‍ കുടിക്കുന്നത് അത്ര നല്ലതല്ല. കാരണം പഞ്ചസാരയുടെ അമിത ഉപയോഗത്തിലൂടെ ചായ കുടിക്കുന്നതിന്റെ ഗുണം പോയി കിട്ടും.
Leave a Reply