നിരക്ക് കൂട്ടിയതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചോ?
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന്റെ പേരില്‍ ഗൃഹനാഥന്‍ കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിക്കുന്നുവെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്നു കണ്ടെത്തി. ഈ സംഭവത്തിന് നിരക്ക് വര്‍ധനവുമായി യാതൊരു ബന്ധവുമില്ല. സംഭവം നടന്നത് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ്.
വാസ്തവത്തില്‍ ഗൃഹനാഥന്‍ പ്രതികരിച്ചത് വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെയാണ്. ബില്‍ അടയ്ക്കാത്തതിനാലാണ് കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥന്‍ മര്‍ദ്ദിച്ചത്. എറണാകുളം പനങ്ങാട് നടന്ന സംഭവത്തിന്റെ വിഡിയോ എടുത്ത് ‘ കറന്റ് ചാര്‍ജ് കൂട്ടിയ പിണറായിക്ക് കിട്ടേണ്ടത് പാവം ലൈന്‍മാന്‍മാര്‍ക്ക് കിട്ടി’ എന്ന തലക്കെട്ടോടെയാണ് പ്രചരിപ്പിച്ചത്.
കടപ്പാട്: ഇന്ത്യാ ടു ഡേ ശക്തി കലക്റ്റീവ്
Leave a Reply