പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമായി
തിരുന്നാവായ :തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് സംരക്ഷിച്ച അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം ഉത്സാവന്തരീക്ഷത്തിൽ സമർപ്പിച്ചു.അനന്താവൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടു കൂടി പരിഹാരമായത്. കുളം നവീകരിക്കൽ ,കുളത്തിന് കൈവരി സ്ഥാപിക്കൽ, സമീപത്ത് ചുറ്റു മതിൽ നിർമ്മാണം എന്നിവയാണ് രണ്ട് ഘട്ടങ്ങളിലായി നടന്നത്.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: യു .സൈനുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അയപ്പള്ളി കദീജ മുഖ്യാതിഥിയായിരുന്നു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ പള്ളത്ത്, ലത്തീഫ് പള്ളത്ത്, കെ. മുഹമ്മദ് ഉണ്ണി, ഇ.പി. നൗഷാദ്, ടി.പി. ബഷീർ,കളപ്പാട്ടിൽ അബു ഹാജി, പാത്തിക്കൽ ഹംസ ഹാജി , കെ.വി. കുഞ്ഞി ഖാദർ, ആയപ്പള്ളി അലി, ചാലമ്പാട്ട് ഉസ്മാൻ, കരിം അത്താണിക്കൽ , കെ.പി. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
കുളം നവീകരിച്ചതോടെ
കുട്ടികൾക്ക് നീന്തൽ പഠിക്കാനും കുളിക്കുവാനും സമീപത്തെ കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗിക്കാവുന്നതാണ്. അനന്താവൂർ കോളനിയിലുള്ള വാട്ടർ ടാങ്കിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നതതും കുളത്തിനു സമീപമുള്ള കിണറിൽ നിന്നുമാണ്.
Leave a Reply