തിരൂർ: വിശുദ്ധ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കിയ പുല്ലൂരിലെ സി. മുഹമ്മദ് ഹാഷിമിനെ തിരൂർ സൗഹൃദ വേദി ആദരിക്കും. ഞായറാഴ്ച താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അക്ബറലി മമ്പാട് അനുസ്മരണ സമ്മേളന വേദിയിൽ വച്ചാണ് ആദരവ് നൽകുന്നത്. ഷാൾ അണിയിച്ച് ശിലാഫലകം കൈമാറി ക്യാഷ് അവാർഡ് നൽകിയാണ് ഹാ ഷിമിനെ ആദരിക്കുന്നത്. പുല്ലൂരിലെ സി അബ്ദുൽ നാസറിന്റെയും പകരയിലെ വി. പി. നജുമുന്നിസയുടെയും മകനായ ഹാഷിം വണ്ടൂരിലെ സലഫിയ കോളേജിൽ നിന്നുമാണ് ചുരുങ്ങിയ കാലം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠമാക്കിയത്. ഇപ്പോൾ തിരൂർ ബോയ്സ് ഹൈസ്കൂളിൽ ഒ ൺ പതാo ക്ലാസ് വിദ്യാർത്ഥിയായ ഹാഷിം തറാവീഹ് നമസ്കാരങ്ങൾക്ക് പള്ളികളിൽ ഇമാമായി നിൽക്കാറുണ്ട്. ആദരവ് സമ്മേളനത്തിൽ ഗ്രന്ഥകാരനും പത്രപ്രവർത്തകനും പ്രഭാഷകനുമായ പി എ എം ഹാരിസ് ,പബ്ലിക് റിലേഷൻ വകുപ്പ്മുൻ ഡയറക്ടർ പി. എ. റഷീദ്,തിരൂർ സിറ്റി ഹോസ്പിറ്റൽ എം . ഡി.കൂടാത് മുഹമ്മദ് കുട്ടി ഹാജിഎന്നിവർ പങ്കെടുക്കും
Leave a Reply