എം ടി യെ-ഡീലിറ്റ് നൽകി ആദരിച്ച ഓർമ്മയിൽ കാലി ക്കറ്റ് സർവ്വകലാശാല.

.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :എം ടി യെ-ഡീ ലിറ്റ് നൽകി ആദരിച്ച ഓർമ്മ യിൽ കാലിക്കറ്റ് സർവ്വകലാ ശാല.കാലിക്കറ്റ് സര്‍വകലാ ശാല 1996 ജൂണ്‍ 22-ന് ഡീ ലിറ്റ് നല്‍കി എം.ടി. വാസുദേ വന്‍ നായരെ ആദരിച്ചത്. മലയാളസാഹിത്യത്തിനു ന ൽകിയ അമൂല്യ സംഭാവന കൾ കണക്കിലെടുത്താണ് 1996-ൽ കാലിക്കറ്റ് സർവ്വക ലാശാലബഹുമാനസൂചകമായി ഡി.ലിറ്റ്.ബിരുദം നൽകി ആദരിച്ചത്.
ഡോ.സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പഠനവകുപ്പ് മേധാ ‘വിയും വൈസ്ചാന്‍സലറു മൊക്കെയായിരുന്നകാലഘട്ടങ്ങളിൽ എം.ടി. ഇടക്കിടെ കാമ്പസ് സന്ദര്‍ശിക്കാറുണ്ടാ യിരുന്നു.തിരൂർതുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട പരിപാ ടികള്‍ക്ക് വരുമ്പോഴെല്ലാം അഴീക്കോടിനെ കാണാനെ ത്തും.2015 ഓഗസ്റ്റ് അഞ്ചിന് സര്‍വകലാശാലയുടെ വൈ ക്കം മുഹമ്മദ് ബഷീര്‍ ചെയ ര്‍ സംഘടിപ്പിച്ച ബഷീര്‍ അ നുസ്മരണക്ക് അനാരോഗ്യം വക വെയ്ക്കാതെ അദ്ദേഹം മുഖ്യപ്രഭാഷകനായി എത്തി. ലാളിത്യത്തെ ശക്തിയും സൗ ന്ദര്യവുമാക്കിയ സാഹിത്യ നഭസ്സിലെ പ്രകാശമായിരു ന്നു വൈക്കം മുഹമ്മദ് ബ ഷീറെന്നാണ് എം.ടി. അനു സ്മരിച്ചത്. മലയാളത്തിന്റെ വിശ്വമഹാസാഹിത്യകാരനായ ബഷീറിന്റെ യഥാര്‍ഥ സ്മാരകം അദ്ദേഹത്തിന്റെ കൃതികള്‍ തന്നെയാണ്. ത ന്റെ പരിചിത സാമൂഹ്യ – സൗ ന്ദര്യ വൃത്തങ്ങളില്‍ നിന്ന് ലാളിത്യത്തിന്റെ പുതിയ ഭാ ഷ കടഞ്ഞെടുത്ത കലാക രാനാണദ്ദേഹമെന്ന് എം.ടി അനുസ്മരിച്ചു.മനുഷ്യ സ്‌ നേഹത്തിന്റെ വക്താവും മാനവികതയുടെ ഉണര്‍ത്തു പാട്ടുകാരനുമായിരുന്ന ബ ഷീറിന്റെ ഓരോ വാക്കിലും അനുഭവങ്ങളുടെയും ആ ത്മജ്ഞാനത്തിന്റെയും കയ്യൊപ്പുണ്ടായിരുന്നു. മരണത്തിന് ശേഷവും വളര്‍ന്നു കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ് ബഷീര്‍. അദ്ദേഹത്തെ അടു ത്തറിയാന്‍ ഭാഗ്യമുണ്ടായ തനിക്ക് ആ ശൈലിയോട് അതിയായ ഭ്രമമായിരുന്നു. ‘അനര്‍ഘനിമിഷം വായിച്ച ശേഷം അതുപോലെ ഗദ്യ കവിതയെഴുതാന്‍ മോഹിച്ച കാലത്തെപ്പറ്റിയും എം.ടി. കാമ്പസിൽ ഓർത്തെടു ത്തിരുന്നു.

Leave a Reply

Your email address will not be published.