അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച

തിരൂർ. തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന അക്ബറലി മമ്പാടിൻ്റെ നാലാം ചരമവാർഷികം തിരൂർ സൗഹൃദവേദി സമുചിതമായി ആചരിക്കും. ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ ആണ് അനുസ്മരണ പരിപാടി നടക്കുക. പ്രശസ്ത മാധ്യമപ്രവർത്തകൻ പി .എ. എം. ഹാരിസ് ഉദ്ഘാടനം ചെയ്യും. കേരള പബ്ലിക് റിലേഷൻ ജോയന്റ് ഡയറക്ടറും എഴുത്തുകാരനുമായ പി. എ. റഷീദ് അനുസ്മരണ പ്രഭാഷണം നടത്തും. കെ. പി.ഒ .റഹ്മത്തുല്ല, ഈ രാമകൃഷ്ണൻ ഉണ്ണി. ബഷീർ പുത്തൻവീട്ടിൽ, പി കെ രതീഷ് കെ .കെ .റസാക്ക് ഹാജി പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിക്കും

Leave a Reply

Your email address will not be published.