എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്‌തുമസ് ചോദ്യപേപ്പർ ചോർച്ചയില്‍ കൊടുവള്ളിയിലെ യൂട്യൂബ് ചാനല്‍ എംഎസ് സൊല്യൂഷൻസ് സിഇഒ എം. ഷുഹെെബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷുഹെെബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹെെബ് ഇന്നലെ ഹാജരായിരുന്നില്ല.

ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരെയും നോട്ടീസ് നല്‍കി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ചോദ്യപേപ്പർ ചോർച്ചയില്‍ ക്രെെംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഇട്ടത്. ഷുഹെെബിനെ അടക്കം പ്രതി ചേർത്തിട്ടുണ്ട്. വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രെെംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എംഎസ് സൊല്യൂഷൻസിനൊപ്പം ചോദ്യങ്ങള്‍ പ്രവചിച്ച മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനവും പരിശോധിക്കും.

Leave a Reply

Your email address will not be published.