രവിമേലൂർ
ഇരിങ്ങാലക്കുട*: ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്ക്കറെ രാജ്യസഭയിൽ പരസ്യമായി അവഹേളിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായ്ക്കെതിരെ പുല്ലൂർ ചേർപ്പും ക്കുന്നിൽ നടന്ന പ്രതിഷേധ ജ്വാല പി കെ എസ് ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി സിഡിസിജിത്ത് ഉദ്ഘാടനം ചെയ്തു. പി കെ എസ് പുല്ലൂർ മേഖലാ പ്രസിഡണ്ട് പിസി മനേഷ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ ജി മോഹനൻ മാസ്റ്റർ. പി കെ എസ്ഏരിയ പ്രസിഡന്റ് എ വി ഷൈൻ. മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ നി കിതഅനൂപ്. പതിനാലാം വാർഡ് മെമ്പർ മണി സജയൻ. മുൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ സതീശൻ പുല്ലൂർ. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സത്യൻ. പി കെ എസ് മേഖലാ സെക്രട്ടറി എ വി സുരേഷ് എന്നിവർ സംസാരിച്ചു.
Leave a Reply