തരുവണ: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് കരിങ്ങാരി ഗവ: യൂ.പി സ്കൂളിൽ തുടക്കം കുറിച്ചു. വിളംബര റാലിയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം ചേർന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി, ഹെഡ്മാസ്റ്റർ ശശി മാസ്റ്റർ, അധ്യാപകരായ ഷനോജ് മാസ്റ്റർ, ബാലൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ശ്രീ. അശോകൻ, വോളണ്ടിയർ ലീഡർ കുമാരി അനീറ്റ ജോബി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply