സ്വര്‍ണവിലയില്‍  വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍  വര്‍ധന. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയാണ് വർധിച്ചത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ.

ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില. 56,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നൽകേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 7040 രൂപയായിരുന്നു. മൂന്ന് ദിവസത്തിനിടെ 1000 രൂപയോളം കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു.


യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. 20ന് 56,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published.