തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന ബില്ലുകളിലെ തുക അധികമെന്ന് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ നിർമ്മാണതാരിഫിൽ തന്നെയാണ് ബില്ലുകൾ വരുന്നതെന്ന് വ്യക്തമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലാത്തതാകുന്നു.തുടർന്ന് ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.അപേക്ഷകൾ പരിഗണിക്കുക മാത്രമല്ല അതിനനുസരിച്ച് വൈദ്യുതിബോർഡ് പ്രവർത്തിക്കേണ്ടതുകൂടിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. താരിഫ് മാറ്റി നൽകാതിരുന്നത് വൈദ്യുതിബോർഡിൻ്റെ ഭാഗത്തുനിന്നുള്ള സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി, ഹർജിക്കാരനിൽനിന്ന് കൂടുതലായി ഈടാക്കിയ ബിൽ തുകകൾ തിരിച്ചുനൽകുകയോ വരുംബില്ലുകളിലേക്ക് വരവ് വെക്കുകയോ ചെയ്യണമെന്നും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply