അംബേദ്കർ അവഹേളനം: അമിത്ഷായെ പുറത്താക്കുക

പരപ്പനങ്ങാടി: ഭരണഘടന ശില്പി അംബേദ്കറെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്നും, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപെട്ടും എസ്.ഡി.പി ഐ പ്രതിഷേധപ്രകടനം നടത്തി.

കഴിഞ്ഞ ദിവസം പാർലമെൻ്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തിൽ അംബേദ്കറെ അവഹേളിക്കുകയായിരുന്നു
ഇതിനെതിരെ എസ്.ഡി.പി.ഐ അടക്കം രാജ്യവ്യാപകമായി പ്രതിഷേധത്തിലാണ്.

എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരചിതങ്ങാടിയിൽ നടത്തിയ പ്രതിഷേധത്തിന് തിരൂരങ്ങാടി നിയോജക മണ്ഡലം എസ്.ഡി.പി.ഐപ്രസിഡൻ്റ് ഹമീദ് പരനങ്ങാടി, മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട് ,വാസു ടി സിദ്ധീഖ് കെ, നൗഫൽ സി പി , ഫൈസൽ കൊടിഞ്ഞി സലാം കെ നേതൃത്വം നൽകി

Leave a Reply

Your email address will not be published.