കൊച്ചി : പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർദ്ധിപ്പിക്കണമെന്നുസീനിയർ ജേർണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാക്കമ്മിറ്റി സർക്കരിനോട് അഭ്യർത്ഥിച്ചു.
വർദ്ധിച്ച വിലക്കയറ്റവും അനുബന്ധമായ പ്രതികൂല സാഹചര്യങ്ങളും മറ്റ് ദുരിതങ്ങളും മുതിർന്ന പത്രപ്രവർത്തകരെ വല്ലാതെ അലട്ടുകയാണ്. ഈ അവസ്ഥയെ നേരിടുന്നതിന് പെൻഷൻ 15000 രൂപ യാക്കി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
‘മെഡിസെപ്പി’ൽ മുതിർന്ന പത്രപ്രവർത്തകരെ ഉൾപ്പെടുത്തുക, 70 വയസ്സ് കഴിഞ്ഞവർക്കായി പ്രഖ്യാപിച്ചിട്ടുള്ള ‘ആയുഷ്മാൻ ഭാരത്’ നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ നീക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജില്ലാ പ്രസിഡൻ്റ്
ആർ എം ദത്തൻ ആദ്ധ്യക്ഷ്യം വഹിച്ചു.
ഫോറം രക്ഷാധികാരിയായി സ്ഥാനമേറ്റ മുൻ സംസ്ഥാന പ്രസിഡൻ്റ് എ മാധവനും വീണ്ടും സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
കെ.പി വിജയകുമാറിനും ജില്ലാക്കമ്മിറ്റി സ്വീകരണം നല്കി.
രാജശേഖരപ്പണിക്കർ എ മാധവനെയും സംസ്ഥാന കമ്മിറ്റി അംഗം
വി സുബ്രഹ്മണ്യൻ
കെ.പി. വിജയകുമാറിനേയും പൊന്നാട അണിയിച്ചു.
എ മാധവനും കെ പി വിജയകുമാറും മറുപടി പ്രസംഗം നടത്തി.
കെ പി തിരുമേനി, ടി ആർ രാമചന്ദ്രൻ, ഫിലിപ്പ് മാത്യു,
വി സുബ്രഹ്മണ്യൻ, എം
രാജശേഖരപ്പണിക്കർ , ടി പി സതീശൻ .
കെ ജി മത്തായി. ടി ഒ
ഡൊമിനിക്ക്, കെ ജി ദിലീപ് കുമാർ, സി കെ ഹസ്സൻകോയ , രാജു പോൾ,പി.എ കുര്യാക്കോസ് ,പി എം മായിൻ കുട്ടി ,പ്രിൻസ് പോൾ, സുനിൽ മനയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിവിധ സമിതികൾക്കും യോഗം രൂപം നല്കി.
സാംസ്കാരിക
സമിതി – വി സു ബ്ര
ഹ്മണ്യൻ (ചെയർമാൻ), രാജു പോൾ (കൺവീനർ), രാജശേഖരപ്പണിക്കർ (അംഗം).ടൂർ കമ്മിറ്റി : ജോഷി ജോർജ് (ചെയർമാൻ), കെജി ദിലീപ് കുമാർ (കൺവീനർ), ടി ഒ ഡൊമിനിക് (അംഗം).
ആരോഗ്യരക്ഷാ സമിതി : കെ ജി മത്തായി (ചെയർ
മാൻ ) , പി.എം മായിൻ കുട്ടി (കൺവീനർ ) ,
പി.എ.കുര്യാക്കോസ് ‘ (അംഗം).
സെക്രട്ടറി പി.ഒ.തങ്കച്ചൻ സ്വാഗതവും എം രാജശേഖരപ്പണിക്കർ
നന്ദിയും പ്രകാശിപ്പിച്ചു.
Leave a Reply