സുല്‍ത്താന്‍ ബത്തേരി: എസന്‍സ് ഗ്ലോബല്‍ വയനാട് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ (ലാറ) ഡിസംബര്‍ 22ന് ഞായറാഴ്ച സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും.
സ്വതന്ത്രചിന്താ രംഗത്തെ പ്രമുഖ പ്രഭാഷകരാണ് പങ്കെടുക്കുന്നത്. സാമൂഹികവും ശാസ്ത്രീയവുമായ വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളുമുണ്ടായിരിക്കും. പ്രോഗ്രാം രാവിലെ 9:30
മുതല്‍ വൈകിട്ട്് 4:30 വരെയാണ്.
പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രന്‍, ആരിഫ് ഹുസൈന്‍, ഗവേഷകന്‍ കെ.എം. ശ്രീകുമാര്‍, അനുപമ രാധാകൃഷ്ണന്‍, ജോസഫ് ജോണ്‍, പ്രമുഖ സ്വതന്ത്ര ചിന്തകനായ പ്രസാദ് വേങ്ങര, ഡോ: ഹരീഷ് കൃഷ്ണന്‍, ജാഫര്‍ ചളിക്കോട്, ബിജുമോന്‍.എസ്.പി.
യാസിന്‍ ഒമര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംബന്ധിക്കും.
പരിപാടികള്‍:
—————————————————–
ആ ലോജിക്ക് (സൃഷ്ടി ഇല്ല സൃഷ്ടാവും) സി. രവിചന്ദ്രന്‍
മരിക്കുമ്പോള്‍ ചിരിക്കുന്നവര്‍
അനുപമ രാധാകൃഷ്ണന്‍
——————-
കാവി നീതി
പ്രസാദ് വേങ്ങര
————–
തങ്ങള്‍ മാഹാത്മ്യം
ജാഫര്‍ ചളിക്കോട്
——————
കാര്‍ഷിക അന്ധവിശ്വാസങ്ങള്‍
(ജൈവ കൃഷി മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെ )
ഡോ. കെ.എം. ശ്രീകുമാര്‍ ആന്‍ഡ് ജോസഫ് ജോണ്‍ (പാനല്‍ ഡിസ്‌കഷന്‍)
——————-
മനസ്സിന്റെ രസതന്ത്രം
ഡോ: ഹരീഷ് കൃഷ്ണന്‍
മരിക്കുവാന്‍ ഉള്ള അവകാശം ബിജുമോന്‍,എസ്.പി
——————————-
ആരിഫ് കാളിംഗ്. ആരിഫ് ഹുസൈനുമായി സംവദിക്കാം
ആരിഫ് ആന്‍ഡ് യാസിന്‍ ഒമർ
പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷൻ ലിങ്ക്
Contact number: 9946281147, 9744664400
Leave a Reply