ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്‌സിനെ പേടിക്കേണ്ട!

ഹെല്‍ത്ത് ഡെസ്‌ക്: ജീവന്‍ കൈയില്‍ പിടിച്ച് തൊഴിലെടുക്കേണ്ടി വരുന്നവരാണ് ഡ്രൈവര്‍മാര്‍. എത്ര ശ്രദ്ധിച്ചാലും ഏതു നിമിഷവും എന്തും സംഭവിക്കാവുന്നവര്‍. ആംബുലര്‍ ഡ്രൈവര്‍മാരുടെ കാര്യം പിന്നെ പറയുകയും വേണ്ട. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ റിസ്‌ക് എടുക്കുന്നവരാണ് അവര്‍. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു സന്തോഷ വാര്‍ത്തയുണ്ട്. ടാക്‌സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത കുറവെന്ന് ഒരു പഠനം പറയുന്നു ടാക്സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

രോഗം മൂലമുള്ള മരണങ്ങള്‍ ടാക്സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ഏറ്റവും കുറവാണെന്ന് കണ്ടെത്തി. ഡ്രൈവര്‍മാര്‍ ഇടയ്ക്കിടെ സ്ഥലത്തിന്റെയും, നാവിഗേഷന്റെയും വിവരങ്ങള്‍ നിന്തരം പ്രോസസ്സ് ചെയ്യുന്നത് ഇതിന് ഗുണം ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരുടെ തലച്ചോറ് ഈ രോഗത്തിനെതിരെ ഒരു സംരക്ഷണ കവചമുണ്ടാക്കുന്നുണ്ടെത്രെ. എന്നാല്‍ പ്രായമാകുന്നതിനനുസരിച്ച് മെമ്മറി, ചിന്ത, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്രമേണ വഷളാകുന്ന അവസ്ഥയില്‍ നിന്നാണ് മോചനം ലഭിക്കുന്നത്.

മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ാമര്‍ 443 വ്യത്യസ്ത തൊഴിലുകള്‍ ചെയ്യുന്ന മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. യുഎസ് നാഷണല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റത്തില്‍ നിന്നുള്ള മരണ വിവരങ്ങളും പഠനത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.