കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നു നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാലാണ് സ്റ്റേ നൽകിയത്. പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി തീർപ്പാക്കുന്നതു വരെയാണ് ഇടക്കാല സ്റ്റേ. അന്തിമ ഉത്തരവ് വരും വരെ സാന്ദ്ര തോമസിനു അസോസിയേഷൻ അംഗമായി തുടരാം.
അച്ചടക്ക ലംഘനം കാണിച്ചാണ് നേരത്തെ അസോസിയേഷനിൽ നിന്നു സാന്ദ്ര തോമസിനെ പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടി സംഘടനയ്ക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെ തുടർന്നു കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

Leave a Reply