പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ ആറിൽ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹച്യത്തില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നദിയുടെ കരയില്‍ താമസിക്കുന്നവര്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. തെന്മല ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ പടിപടിയായി ഉയര്‍ത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Leave a Reply