മുന്‍കൂട്ടിയുള്ള ക്യാന്‍സര്‍ പരിശോധന രക്ഷിച്ചത് 60 ലക്ഷം പേരെ

ഹെല്‍ത്ത് ഡെസ്‌ക്: ഒരു വ്യക്തിക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നറിയാന്‍ ഇന്ന് പരിശോധനകളുണ്ട്. എങ്കിലും ഇന്ത്യയില്‍ അത് ഭൂരിഭാഗം പേരും നടത്താന്‍ തയാറാകുന്നില്ലെന്നു പഠനം. എന്നാല്‍ അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ഇത്തരം പരിശോധനകള്‍ നടത്തുകയും മെച്ചപ്പെട്ട ചികിത്സ തേടുകയും ചെയ്തതോടെ 60 ലക്ഷത്തോളം ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.
രാജ്യത്ത് പുകവലി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച ബോധവത്കരണം വ്യാപകമായി നടക്കുന്നുണ്ട്. ഇതും ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നാമമാത്രമായാണ് ഫലം കാണുന്നത്. വികസിത രാജ്യങ്ങളില്‍ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതു കൂടിയാണ് ക്യാന്‍സര്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചത്.

അഞ്ച് സാധാരണ അര്‍ബുദങ്ങളില്‍ നിന്നാണ് ഏകദേശം 6 ദശലക്ഷം മരണങ്ങള്‍ തടഞ്ഞത്. പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, മെച്ചപ്പെട്ട ചികിത്സകള്‍ എന്നിവയിലൂടെയാണ് ക്യാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നും ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു.

ബെഥെസ്ഡയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ബയോസ്റ്റാറ്റിസ്റ്റിഷ്യന്‍ കത്രീന ഗൊദാര്‍ഡും സഹപ്രവര്‍ത്തകരുമാണ് ഡാറ്റകള്‍ ഉപയോഗിച്ച് പഠനം നടത്തിയത്.
അമേരിക്കയില്‍ നിരവധി ക്യാന്‍സര്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പാക്കി. ചികിത്സാരീതി മെച്ചപ്പെടുത്തലിലൂടെ എത്ര മരണങ്ങള്‍ ഒഴിവാക്കാനായെന്നും സംഘം പഠിച്ചു.

1975 മുതല്‍ 2020 വരെ 5.9 ദശലക്ഷം കാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കിയതില്‍ 80 ശതമാനവും സ്‌ക്രീനിംഗും പ്രതിരോധവും മൂലമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 2024 ഡിസംബര്‍ 5 ന് JAMA ഓങ്കോളജിയില്‍ റിപ്പോര്‍ട്ട് ചെയ്തു. (a monthly peer-reviewed medical journal published by the American Medical Association.)

മിക്കവാറും പുകവലി നിര്‍ത്തല്‍ കാരണം കൊണ്ടു മാത്രം ഏകദേശം 3.45 ദശലക്ഷം ശ്വാസകോശ അര്‍ബുദ മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു.160,000 സെര്‍വിക്കല്‍ ക്യാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കിയത് പാപ് ടെസ്റ്റിംഗും ഹ്യൂമന്‍ പാപ്പിലോമ വൈറസ് സ്‌ക്രീനിംഗും മൂലമാണ്. (യുവതികള്‍ക്കിടയിലെ മരണം കുറയ്ക്കുന്ന HPV വാക്‌സിന്‍ തടയുന്ന സെര്‍വിക്കല്‍ ക്യാന്‍സറുകള്‍ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഒഴിവാക്കപ്പെട്ട ഒരു ദശലക്ഷത്തിലധികം സ്തനാര്‍ബുദ മരണങ്ങളില്‍ 75 ശതമാനവും മെച്ചപ്പെട്ട ചികിത്സകള്‍ കൊണ്ടു കൂടിയാണ്.
ബാക്കിയുള്ളവ മാമോഗ്രാം സ്‌ക്രീനിംഗില്‍ നിന്നും. കൊളോനോസ്‌കോപ്പി സ്‌ക്രീനിംഗിലൂടെയും പോളിപ്‌സ് നീക്കം ചെയ്യുന്നതിലൂടെയും 940,000ത്തോളം വന്‍കുടല്‍ ക്യാന്‍സര്‍ മരണങ്ങള്‍ തടയാനായി. വന്‍കുടല്‍ കാന്‍സര്‍ മരണങ്ങളില്‍ 21 ശതമാനം ഒഴിവാക്കുന്നതിന് കാരണം മെച്ചപ്പെട്ട ചികിത്സകൊണ്ടായിരുന്നു.

സ്‌ക്രീനിങ് മൂലം പ്രോസ്റ്റേറ്റ് കാന്‍സര്‍ മരണങ്ങളില്‍ 56 ശതമാനം തടഞ്ഞു, ശേഷിക്കുന്ന 44 ശതമാനം മരണങ്ങള്‍ നൂതന ചികിത്സകള്‍ കൊണ്ടാണ് തടയാന്‍ സാധിച്ചത്.
മുന്‍കൂട്ടിയുള്ള ക്യാന്‍സര്‍ കണ്ടെത്തലിന് ഇത്രയേറെ മെച്ചമുണ്ടായിട്ടും
വേണ്ടത്ര ആളുകള്‍ സ്‌ക്രീന്‍ ചെയ്യപ്പെടുന്നില്ല അല്ലെങ്കില്‍ പുകവലി ഉപേക്ഷിക്കുന്നത് പോലുള്ള ക്യാന്‍സര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ല എന്നതാണ് നമ്മുടെ രാജ്യത്തെ അവസ്ഥ.

Leave a Reply

Your email address will not be published.