തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ‘വി ഫോർ യു’ പരിപാടിയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണവും പോസ്റ്റർ നിർമ്മാണ വിജയികൾക്ക് സമ്മാന വിതരണവും നടന്നു.
ട്രാഫിക് ബോധവൽക്കരണ ലോഗോയുടെ പ്രകാശനം വി ഫോർ യു മെമ്പർമാർക്ക് നൽകിക്കൊണ്ട് പ്രിൻസിപ്പൽ മധുസൂദനൻ വി പി നിർവഹിച്ചു. പരിപാടിയുടെ ആദ്യ പദ്ധതിയായ
സ്കൂളിൽ എത്തുന്ന എല്ലാ വാഹനങ്ങളിലും ട്രാഫിക് ബോധവൽക്കരണ സ്റ്റിക്കർ പതിക്കുക എന്നതിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു.
ആലപ്പുഴയിൽ അപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വൈസ് പ്രിൻസിപ്പൽ ബെന്നി പി ടി വിതരണം ചെയ്തു.
തിരൂർ ട്രാഫിക് പോലീസുമായി സഹകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ അടുത്ത ദിവസങ്ങളിൽ നടക്കും.പരിപാടിയിൽ സ്കൂൾ അധികാരികളും വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും പ്രിൻസിപ്പൽ നിർദ്ദേശിച്ചു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കരുതെന്നും വാഹനങ്ങളിൽ പരിധിയിൽ കവിഞ്ഞ് ആളുകളെ കയറ്റരുതെന്നും അവരവരുടെ സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയിലും ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
Leave a Reply