തിരൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്. താനൂർ ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറി കയറിയാണ് അപകടം സംഭവിച്ചത്.
തിരൂർ പൂക്കയിൽ സ്വദേശി എം.ജി.റോഡിൽ താമസിക്കുന്ന ഷബീറിന്റെ ഭാര്യ റഹ്മത്തുന്നീസ (42)യ്ക്ക് ആണ് പരിക്കേറ്റത്. റഹ്മത്തുന്നീസയുടെ ഒരു കാൽ മുട്ടിന് താഴെ പൂർണ്ണമായും നഷ്ടപ്പെട്ടു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വരുമ്പോഴായിരുന്നു അപകടം. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
Leave a Reply