കേരളോത്സവം: ജൂനിഴേയ്സ് ചെറ്റാരിക്കൽ ജേതാക്കൾ

രവിമേലൂർ

കൊരട്ടി: കൊരട്ടി പഞ്ചായത്ത് കേരളോത്സവത്തിൽ ജൂനിയേഴ്സ് ചെറ്റാരിയ്ക്കൽ ഓവറോൾ കിരിടം നേടി. നിയോസ് തിരുമുടിക്കുന്ന് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേള്ളത്തിൽ പ്രശസ്ത സിനിമാ പിന്നണി ഗായകൻ സുധീഷ് ചാലക്കുടി സമ്മാനങ്ങൾ വിതരണം ചെയ്തു.

കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. കലാ പ്രതിഭയായി ദേവദാസ് പി. മോഹനും (പാറക്കൂട്ടം ജനകീയ വായനശാല ) അമ്മു ജി കൈമൾ (ജൂനി ഴേയ്സ് ചെറ്റാരിയ്ക്കൽ) കലാതിലകവും ആയി തിരഞ്ഞെടുത്തു സിനിയർ വിഭാഗത്തിൽ കായിക പ്രതിഭകളായി ഡോണൽ ഷാജു (നിയോസ് തിരുമുടിക്കുന്ന്)അന്ന റോസ് (നിയോസ് തിരുമുടിക്കുന്ന്) പുരുഷ വനിത വിഭാഗത്തിൽ യഥാക്രമം എ.ആർ റിയാസുദിൻ ( പ്ലേമേക്കേഴ്സ് കട്ടപ്പുറം) , അഖില ഷാജു (ജൂനിഴേയ്സ് ചെറ്റാരിയ്ക്കൽ) തിരഞ്ഞെടുത്തു.

ഫുട്ബോൾ മത്സരത്തിൽ നിയോസ് തിരുമുടിക്കുന്ന്, ക്രിക്കറ്റ് മത്സരത്തിൽ കെ.സി.സി കോനൂർ,വോളി ബോൾ മത്സരത്തിൽ പ്ലേമേക്കേഴ് കട്ടപ്പുറം ജേതാക്കൾ ആയി. പ്രശ്സ്ത എഴുത്തുക്കാരൻ സുധാകരൻ പി., പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, സ്ഥിരം സമിതി
ചെയർമാൻമാരായ അഡ്വ കെ. ആർ സുമേഷ്, നൈനു റിച്ചു പഞ്ചായത്ത് സെക്രട്ടറി ശ്രീലത കെ.എ. പഞ്ചായത്ത് അംഗങ്ങളായ റെയ്മോൾ ജോസ്, ജിസി പോൾ, ഷിമ സുധിൻ, പി എസ്. സുമേഷ്, ലിജോ ജോസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.