രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് ഡോ: ആർ. ബിന്ദു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവും സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരും രാഗേഷ് കൃഷ്ണൻ കൂരംബാലയുടെ സിനിമ “കളം@24” കാണുവാനെത്തി. തിരുവനന്തപുരം നിള തീയേറ്ററിൽ ഇന്ന്ഉ ച്ചക്ക് 2.30ന്റെ ഷോ കാണാനാണ് എത്തിയത്.

സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത സംവിധായകനായുയർന്ന രാഗേഷ് കൃഷ്ണൻ കൂരംബാലയുടെ ആദ്യ ഫീച്ചർ ഫിലിം സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധങ്ങളായ കഴിവുകൾ ഉള്ള ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ആർ. ബിന്ദു സിനിമ കാണാൻ നേരിട്ട് എത്തിയത്.

രാഗേഷ് കൃഷ്ണനെ മന്ത്രി മൊമെന്റോ നൽകി അനുമോദിച്ചു. രാഗേഷ് കൃഷ്ണനെയും കളം@24 ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.