തിരുന്നാവായ : ഭിന്ന ശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വൈരങ്കോട് കമ്മറമ്പ് പറശ്ശേരി യൂനുസ് കുഞ്ഞുമോനെ ലോക ഭിന്ന ശേഷി ദിനത്തിൽ നാട്ടുകാർ ആദരിച്ചു.
ഭിന്ന ശേഷിക്കാർക്കു വേണ്ടിയുള്ള
തൊഴിൽ പരിശീലനം
പാലിയേറ്റീവ് പ്രവർത്തനം, രക്തദാന
ഫോറം കൺവീനർ, സാമൂഹ്യ
സേവന പ്രവർത്തനം, തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിൻഷിപ്പ് കേന്ദ്രം എന്നിവയിൽ സജീവമാണ് യൂനുസ് കുഞ്ഞി മോൻ. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. വൈരങ്കോട് നൻമ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് ബക്കർ അമരിയിൽ, മലപ്പുറം ജില്ലാ പാലിയേറ്റീവ് പരിശീലകൻ സി.പി. നാസർ, കെ.അബ്ദു റഹിമാൻ, ഷംസുദ്ധീൻ അല്ലൂർ,ബീരാൻ തിരുത്തി, ബഷീർ ആയപ്പള്ളി എന്നിവർ പങ്കെടുത്തു.
Leave a Reply