തിയേറ്റർ ഭരിക്കാൻ ‘പുഷ്പ 2: ദ റൂൾ’

‘പുഷ്പ 2’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം 72.08കോടിയിലേറെ പ്രീ സെയിൽസ്. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന്  ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലി, ആർആർആർ സിനിമകളെ പോലും പിന്തള്ളിയാണ് ഈ കുതിപ്പ്.
ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ നാളെ ലോകം മുഴുവനുമുള്ള തിയറ്ററുകളിൽ 12,000 സ്ക്രീനുകളിലാണ് എത്താനൊരുങ്ങുന്നത്.
കേരളത്തിൽ 500 സ്ക്രീനുകളിൽ ചിത്രമെത്തും. പുലർച്ചെ നാല് മണിക്കാണ് ചിത്രത്തിന്‍റെ ആദ്യ ഷോ. പുഷ്പരാജിന്‍റെ രണ്ടാം വരവിനായി ഏറെ ആവേശത്തിലാണ് അല്ലു ആരാധകര്‍.

പുഷ്പ 2: ദ റൂള്‍’ന്റെ ട്രെയ്ലറിന് ആരാധകർക്കിടയിൽ ​ഗംഭീര വരവേൽപായിരുന്നു. കിസ്സിക്, ഒടുവിലെത്തിയ ‘പീലിങ്‌സ്’ എന്നീ ​ഗാനങ്ങൾക്കും സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി. അല്ലു അർജുന്റെ ​ഗംഭീര ഡാൻസ് നമ്പറുകൾ കൂടിയാവുമ്പോൾ തീയറ്ററിൽ മികച്ച അനുഭവമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published.