പരുതൂർ : പെൻഷൻകാർക്ക് അർഹതപ്പെട്ട ഡി എ, പരിഷ്കരണ അരിയർ തുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ പരുതൂർ പഞ്ചായത്ത്‌ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ദാസ് പടിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ ഒ പി ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം സെക്രട്ടറി വി കെ ഉണ്ണികൃഷ്ണൻ, യു വിജയകൃഷ്ണൻ, വി എ ശ്രീനിവാസൻ, ടി പി അയൂബ്, ടി കെ സൈനബ എന്നിവർ പ്രസംഗിച്ചു. എം ജി ഗോപകുമാർ സ്വാഗതവും എം ശോഭനകുമാരി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾ : ദാസ് പടിക്കൽ (പ്രസിഡന്റ്‌ ) ടി പി അയൂബ് (വൈസ് പ്രസിഡന്റ്‌ )എം ജി ഗോപകുമാർ (സെക്രട്ടറി ) എം ശോഭനകുമാരി ( ജോ. സെക്രട്ടറി ) ടി കെ സൈനബ (ഖജാൻജി )

Leave a Reply

Your email address will not be published.